കുമ്പസാരത്തിനുള്ള ജപം
(കുമ്പസാരത്തിനു മുമ്പ് ചൊല്ലേണ്ടത്)
സര്‍വ്വശക്തനായ ദൈവത്തോടും നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപകയോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും സകല വിശുദ്ധരോടും പിതാവേ അങ്ങയോടും ഞാന്‍ ഏറ്റു പറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഉപേക്ഷയാലും ഞാന്‍ വളരെയധികം പാപം ചെയ്തുപോയി. എന്റെ പിഴ, എന്റെ പിഴ, എന്റെ ഏറ്റവും വലിയ പിഴ ! (നെഞ്ചത്ത് പിഴയടിക്കുക)
(കുമ്പസാരത്തിനു ശേഷം)
ആകയാല്‍ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപകയോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും സകല വിശുദ്ധരോടും പിതാവേ അങ്ങയോടും നമ്മുടെ കര്‍ത്താവ് ഈശോമിശിഹായോട് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ എന്നു ഞാനപേക്ഷിക്കുന്നു. ആമ്മേന്‍.
(ഇതിനുശേഷം മനഃസ്താപപ്രകരണം ചൊല്ലേണ്ടതാണ്)
(കുമ്പസാരത്തിനു ശേഷം, കുമ്പസാരത്തിനുള്ള ജപത്തിന്റെ അവസാനല്ലേണ്ടത്)
എന്റെ ദൈവമേ, ഏറ്റം നല്ലവനും എല്ലാറ്റിനുമുപരിയായി സ്നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേയ്ക്കെതിരായി പാപം ചെയ്തുപോയതിനാല്‍ പൂര്‍ണ്ണഹൃദയത്തോടെ മനഃസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. എന്റെ പാപങ്ങളാല്‍ എന്റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിനര്‍ഹനായി(അര്‍ഹയായി)ത്തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവരസഹായത്താല്‍ പാപസാഹചര്യങ്ങളെല്ലാം ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്യുകയില്ലെന്നും ഞാന്‍ ദൃഢമായി പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലും ഒരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നധനാ(സന്നധയാ)യിരിക്കുന്നു. ആമ്മേന്‍.
© 2009 Dubai MC | Site Feed | www.dubaimc10.blogspot.com
Design by Anish P.L. | Send Me Your Feed Back By
Anish Puthussery
SAINT MARY'S CHURCH DUBAI MALAYALEE COMMUNITY
www.dubaimc10.blogspot.com